Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Berchmans College

America

എസ്ബി - അ​സം​പ്ഷ​ന്‍ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാഴാഴ്ച ഷി​ക്കാ​ഗോ​യി​ല്‍

ഷിക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍​ക്ക്മാ​ന്‍​സ്, അ​സം​പ്ഷ​ന്‍ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ പ്ര​ഥ​മ ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാഴാഴ്ച ഷി​ക്കാ​ഗോ​യി​ല്‍ ന​ട​ക്കും.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ക​ണ്‍​വ​ന്‍​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു ദാ​നി​യേ​ല്‍ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള മു​ന്നോ​റി​ല്‍​പ്പ​രം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ര്‍​ധ​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍, ബെ​ന്‍​സെ​ന്‍​വി​ല്‍ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും.

എ​സ്ബി കോ​ള​ജിന്‍റെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ ക​ര്‍​ദിനാ​ള്‍ ജോ​ര്‍​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്, ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് പ്രി​ന്‍​സി​പ്പ​ൾ സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ​സ്വാ​മി എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

എ​സ്ബി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൾ ഫാ.​ഡോ. റ്റെ​ഡി തോ​മ​സ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൾ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് എ​ന്നി​വ​രും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും. ഫാ.​ഡോ. ജോ​ര്‍​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ പ്ര​സം​ഗി​ക്കും.

മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നീ​യ​റിം​ഗ്, ന​ഴ്‌​സിം​ഗ്, ശാ​സ്ത്ര-​സാ​ങ്കേ​തി​കം, ബി​സി​ന​സ്, സ്റ്റേ​റ്റ്/​ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ് എ​ന്നി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ഉ​ന്ന​ത​സേ​വ​നം ചെ​യ്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ആ​ദ​രി​ക്കും.

 

Latest News

Corehub Up